'ഫോട്ടോഷോപ്പ് ചെയ്ത് നഗ്നചിത്രമാക്കി, യഥാർത്ഥ ഫോട്ടോയ്ക്കൊപ്പം രൂക്ഷ വിമർശനവുമായി മാളവിക മോഹനൻ
തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയയാണ് നടി മാളവിക മോഹനൻ. ഇപ്പോൾ തന്റെ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ നഗ്നചിത്രം പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തമിഴിലെ പ്രമുഖ മാധ്യമങ്ങളിലൊന്നാണ് താരത്തിന്റെ വ്യാജ ചിത്രം ഉപയോഗിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം യഥാർത്ഥ ചിത്രം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്.
‘കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം.’–മാളവിക മോഹനൻ ട്വീറ്റ് ചെയ്തു.
മാധ്യമത്തിന്റെ വാർത്ത പങ്കുവച്ചുകൊണ്ടും താരം രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ വാർത്ത നീക്കം ചെയ്തിരുന്നു. മാളവികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തുന്നത്.
വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’, ധനുഷ്–കാർത്തിക് നരേൻ ചിത്രം ‘മാരൻ’ എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ.