അഗർത്ത സാംസ്കാരികവേദി ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു

വലപ്പാട് : കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിൽ സാന്നിധ്യമാകുവാൻ യുവജനങ്ങളുടെ നേതൃത്വത്തിൽ വട്ടപ്പരത്തിയിൽ അഗർത്ത സാംസ്‌കാരികവേദി പ്രവർത്തനം ആരംഭിച്ചു . ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം ഐ എം വിജയൻ ഉദ്ഘാടനം നിർവഹിച്ചു. അഗർത്ത സാംസ്‌കാരികവേദി പ്രസിഡണ്ട് ഹരികൃഷ്ണ കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മഞ്ജുള അരുണൻ എന്നിവർ മുഖ്യഥിതികളായി പങ്കെടുത്തു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മല്ലിക ദേവൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രഹർഷൻ കെ കെ ,വൈശാഖ് വേണുഗോപാൽ, ഷൈൻ നെടിയിരിപ്പിൽ തുടങ്ങിയവരും കണ്ണൻ പള്ളിത്തറ, ചാലുകുളം മഹല്ല് സെക്രട്ടറി ഫൈസൽ എന്നിവരും ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് സാംസ്‌കാരികവേദിയുടെ കേന്ദ്രമായ 18-ആം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സേഫ്റ്റി ബൂട്സും, ഗ്ലൗസും സ്നേഹ സമ്മാനമായി നൽകി ആദരിച്ചു. സെക്രട്ടറി രാഹുൽ സ്വാഗതവും, രക്ഷാധികാരി ശ്രീജിൽ കെ എസ് നന്ദിയും രേഖപ്പെടുത്തി.

Related Posts