കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാൻ ധാരണ; വിദ്യാര്‍ത്ഥിസമരം അവസാനിപ്പിയ്കുന്നു
കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ചതിനെ തുടർന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനും വിദ്യാര്‍ത്ഥിസമരം അവസാനിപ്പിക്കാനും തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു, പുറത്താക്കപ്പെട്ട ഹരിപ്രസാദ്, ബിബിന്‍ സി.ജെ., ബോബി നികോളാസ്, മഹേഷ്, സ്ഥാപന ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാമെന്ന ധാരണയിലെത്തിയത്. കോവിഡ് കാലത്ത് ഹാജര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഇതേ കാരണത്താലായിരുന്നു വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.