പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷികയന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍
സബ്‌സിഡി നിരക്കില്‍ കാര്‍ഷികയന്ത്രങ്ങള്‍ ലഭിക്കുന്നതിന് എസ് സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷികയന്ത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത്. ഉല്‍പന്ന-സംസ്‌കരണ-മൂല്യവര്‍ധന യന്ത്രങ്ങള്‍, കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്‌പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്തുയന്ത്രം, ഞാറ് നടീല്‍ യന്ത്രം, നെല്ല് കുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് തുടങ്ങിയ ഉപകരണങ്ങളാണ് സബ്‌സിഡിയോടെ ലഭിക്കുക. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 50 ശതമാനം വരെയും കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണ മൂല്യവര്‍ധന യന്ത്രങ്ങള്‍ക്ക് 60 ശതമാനം വരെയും സബ്‌സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കില്‍ നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതിതുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കുമായി agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയനിവാരണത്തിന് തൃശൂര്‍ ചെമ്പുക്കാവിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസ്, അക്ഷയ കേന്ദ്രം, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 9383471425, 0487 2325208