കാർഷിക വിപണികൾ സജീവം ; പച്ചക്കറി വില ഉയരുന്നു

കോലഞ്ചേരി: ഓണം അടുത്തതോടെ കാർഷിക വിപണികൾ ഉണർന്നു. അത്തത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ സ്വാശ്രയ കർഷക ചന്തകളിൽ പച്ചക്കറികളുടെ വില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഓണസദ്യയ്ക്കുള്ള പച്ചക്കറികളിൽ മത്തൻ, കുമ്പളം, വെള്ളരി, പടവലം, പയർ, ചേന എന്നിവയുടെ വില വർധിച്ചു. തിരുവാണിയൂർ കർഷക വിപണിയിൽ കുമ്പളം, വെള്ളരി എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കിലോയ്ക്ക് എട്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കുക്കുമ്പർ 15ൽ നിന്ന് 23 ആയും കുമ്പളം 10ൽ നിന്ന് 18 ആയും ഉയർന്നു. മത്തങ്ങയുടെ വില 8 ൽ നിന്ന് 12 ആയി ഉയർന്നു. പടവലത്തിന് 2 രൂപ കൂടി. ഓണസദ്യയിലെ പ്രധാന ഇനമായ ചെറുപഴത്തിനും വില ഉയർന്നിട്ടുണ്ട്. ഞാലിപ്പൂവന്‍റെ വില കിലോഗ്രാമിന് 40ൽ നിന്ന് 50 ആയി ഉയർന്നു. പാളയംകോടൻ 25 ൽ നിന്ന് 30 ൽ എത്തി. എന്നാൽ പൈനാപ്പിളിന് വില വർദ്ധനവില്ല. 25 രൂപയാണ് വില. ഉൽപ്പന്നങ്ങളുടെ ദൗർലഭ്യവും വില വർദ്ധനവിന് കാരണമായി. കാലാവസ്ഥാ വ്യതിയാനം പച്ചക്കറി ഉൽപാദനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

Related Posts