കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വലപ്പാട് പഞ്ചായത്ത് തല ഉദ്ഘാടനം സി സി മുകുന്ദൻ നിർവഹിച്ചു.
വലപ്പാട്:
കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി, വിള ഇൻഷുറൻസ് സുഭിക്ഷകേരളം ഒരുകോടി ഫലവൃക്ഷതൈ വിതരണം, ഞാറ്റുവേല ചന്തയും കർഷക സഭകളും തുടങ്ങിയ പദ്ധതികളുടെ വലപ്പാട് പഞ്ചായത്ത് തല ഉദ്ഘാടനം നാട്ടിക എം എൽ എ, സി സി മുകുന്ദൻ നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച യോഗത്തിൽ തളിക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ജെ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദ്, വസന്ത ദേവലാൽ, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് വി ആർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സുധീർ പട്ടാലി, തപതി കെ എ, അനിത കാർത്തികേയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണിലാൽ, രശ്മി, സിജി എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സ്വാഗതവും, വാർഡ് മെമ്പർ അജയഘോഷ് നന്ദിയും പറഞ്ഞു.