എയിംസ് കേരളത്തിലേക്ക്; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പ്രതീക്ഷ. തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നൽകിയതായി ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയം അതിൻ്റെ തുടർനടപടികളിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കെ മുരളീധരൻ എംപി ചട്ടം 377 പ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ആയി നൽകിയ കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. ധനമന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചാൽ കേരളം നിർദേശിച്ച നാല് സ്ഥലങ്ങളിൽ ഒരിടത്ത് എയിംസ് യാഥാർഥ്യമാകും.