യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി എയർഇന്ത്യ.

45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നതതായി പറയപ്പെടുന്നത്.

ന്യൂഡൽഹി:

26 ഓഗസ്റ്റ് 2011 മുതൽ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സെർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നതതായി എയർഇന്ത്യ അറിയിച്ചു. 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി പറയപ്പെടുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും എയർഇന്ത്യ വ്യക്തമാക്കി. ജനനത്തീയതി, വിലാസം, പാസ്‌പോർട്ട്, ഫോൺനമ്പർ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഇടപാടുകളിൽ നിർണായകമായ സി.വി.വി., സി.വി.സി. നമ്പരുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്നും കമ്പനി അറിയിച്ചു.

Related Posts