എയർ ഇന്ത്യ വിമാനങ്ങളുടെ ഒമാൻ സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു
മസ്‍കത്ത്: ഇന്ത്യയിൽ നിന്ന് മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാനങ്ങളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. ഇതിനുപുറമെ, ഈ സെക്ടറിൽ രണ്ട് വിമാനങ്ങളും റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 12, 13 തീയതികളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഈ തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകും. സെപ്റ്റംബർ 12ന് ഹൈദരാബാദിൽ നിന്നും സെപ്റ്റംബർ 13ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ സർവീസുകളാണ് റദ്ദാക്കിയത്.