എയർ ഇന്ത്യ കണ്ണൂരിൽ നിന്നും മസ്കറ്റിലേക്ക് സർവീസ് ആരംഭിക്കുന്നു
മസ്കറ്റ്: എയർ ഇന്ത്യ ജൂൺ 21 മുതൽ കണ്ണൂരിൽ നിന്നും മസ്കറ്റിലേക്ക് സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് രാത്രി 10.20 ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12.20 ന് മസ്കറ്റിൽ എത്തും. മസ്കറ്റിൽ നിന്ന് വൈകീട്ട് 4.30 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30 ന് കണ്ണൂരിൽ ഇറങ്ങും.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്.