എയർ ഇന്ത്യ സാറ്റ്സ് തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണം; ഡോ. ദിനേശ് കർത്താ.

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍റ് ലിംഗ് കമ്പനിയായ എയർഇന്ത്യ സാറ്റ്സ് തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. ദിനേശ് കർത്താ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ പേര് പറഞ്ഞ്സാറ്റ്സ് മാനേജ്‍മെന്റ് അമിതജോലി അടിച്ചേൽപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ട്. ശമ്പള വർദ്ധനനടപ്പാക്കാത്തതിന് പുറമേ ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനും മാനേജ്‍മെന്റ് നടപടികൾഎടുക്കുകയുണ്ടായി. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയുംചെയ്തിട്ടും സാറ്റ്സ് തങ്ങളുടെ തൊഴിലാളി വിരുദ്ധ നിലപാട് തുടരുകയാണ്. കഴിഞ്ഞ വർഷം ലേബർകമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിൽ നൽകിയ ഉറപ്പുകൾ പാലിക്കാനും സാറ്റ്സ് തയ്യാറാകുന്നില്ലഎന്ന പരാതിയും തൊഴിലാളികൾ ഉയർത്തുന്നുണ്ട്. അന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ലീവിൽ പോയ128 ഓളം പേരെ തിരിച്ചെടുക്കണമെങ്കിൽ നിലവിലുള്ള ജീവനക്കാർ നിർബന്ധിത അവധി എടുക്കണമെന്നുംസാറ്റ്സ് ആവശ്യപ്പെടുന്നു എന്നാണ് അറിയുന്നത്. പ്രതികരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. എയർ ഇന്ത്യ സാറ്റ്സിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അടിയന്തിര ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സാറ്റ്സ് മാനേജ്‍മെന്റ്തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ഡോ. ദിനേശ് കർത്താ ആവശ്യപ്പെട്ടു.

Related Posts