എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്, കേന്ദ്ര സർക്കാർ അംഗീകരിച്ചു; കൈമാറ്റം 18,000 കോടി രൂപയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചു. കൈമാറ്റം 18,000 കോടി രൂപയ്ക്ക്.
അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു.