കുവൈറ്റ് വിമാനത്താവളത്തിലെ പ്രതിദിന ആഗമന നിരക്ക് 5000 ആക്കി ഉയർത്തി.
കുവൈറ്റ്:
കുവൈറ്റ് വിമാനത്താവളത്തിലെ പ്രതിദിന ആഗമന നിരക്ക് 5000 ആക്കി ഉയർത്തിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. പ്രതിദിനം 67 വിമാന സർവീസുകൾ വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്ക് പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും ഇതിന്റെ മാനദണ്ഡങ്ങളും രാജ്യങ്ങൾക്കുള്ള അനുമതിയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.