എ ഐ എസ് എഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

നാട്ടിക : എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് നേതാക്കളെ എസ എഫ് ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ ഐ എസ് എഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എൻ കെ സനൽകുമാർ ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ്. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ഗിൽഡ പ്രേമൻ, എ ഐ എസ് എഫ് നാട്ടിക മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, എ ഐ വൈ എഫ് നാട്ടിക മണ്ഡലം പ്രസിഡണ്ട് എം ജെ സജൽകുമാർ, എ ഐ എസ് എഫ് നാട്ടിക മണ്ഡലം സെക്രട്ടറി രാഹുൽ പ്രകാശ് എന്നിവർ പ്രസംഗിച്ചു.നിരഞ്ജൻ കൃഷ്ണ,അമൽ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Posts