എ ഐ എസ് എഫ് വലപ്പാട് ലേക്കൽ കമ്മിറ്റി കൺവെൻഷൻ എടമുട്ടം സർദാർ മന്ദിരത്തിൽ വെച്ച് നടത്തി
എടമുട്ടം: എ ഐ എസ് എഫ് വലപ്പാട് ലേക്കൽ കമ്മിറ്റി കൺവെൻഷൻ എടമുട്ടം സർദാർ മന്ദിരത്തിൽ വെച്ച് നടത്തി അനൂജ മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു.സി പി ഐ എൽ സി സെക്രട്ടി എ ജി സുഭാഷ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി കെ ശശിധരൻ, എൽ സി അസ്സി: സെക്രട്ടറി രാജൻ പട്ടാട്ട്, ലോക്കൽ കമ്മിറ്റി അംഗം കണ്ണൻ വലപ്പാട് എന്നിവർ അഭിവാദ്യങ്ങൾ നേർന്നു.
തുടർന്ന് അനുജ മനോജ്, രാജൻ പട്ടാട്ട് പാട്ടുകൾ പാടി, അശ്വതി സുധീഷ് കവിതാലാപനവും നടത്തി. പുതിയ ഭാരവാഹികളായി അനൂജ മനോജ് (സെക്രട്ടറി) അശ്വതി സുധീഷ് (പ്രസിഡണ്ട് )ജോ: സെക്രട്ടറി നിവേത ശെൽവം, അർപ്പിത് കണ്ണൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിന് അശ്വതി സുധീഷ് സ്വാഗതവും അനൂജ മനോജ് നന്ദിയും പറഞ്ഞു