കയ്പമംഗലത്ത് എ ഐ ടി യു സി അവകാശ സമരം സംഘടിപ്പിച്ചു.

കയ്പമംഗലം:

പരമ്പരാഗത മത്സ്യ തൊഴിലാളികളെയും, ഉൾനാടൻ മത്സ്യ തൊഴിലാളികളെയും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ നിർമാണങ്ങൾ എന്ന് ആരോപിച്ചുകൊണ്ട് എ ഐ ടി യു സി അവകാശ സമരം സംഘടിപ്പിച്ചു. ബ്ലൂ ഇക്കോണമി നയരേഖ പിൻവലിക്കുക, ഉൾനാടൻ മത്സ്യമേഖലയിൽ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ ഐ ടി യു സി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരിക്കുഴി 18 മുറി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സി പി ഐ ലോക്കൽ സെക്രട്ടറി വി ആർ ഷൈൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസാദ് കാഞ്ഞിരപറമ്പിൽ അധ്യക്ഷത വഹിച്ചു. സോമൻ കോതങ്ങത്ത്, സി എ ധർമ്മദാസ്, എൻ കെ സജീവാനന്ദൻ, കെ വി പ്രദീപ് എന്നിവർ സംസാരിച്ചു. എ ഐ ടി യു സി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാമക്കാല സെന്ററിൽ നടന്ന സമരം മണ്ഡലം ജോയിൻറ് സെക്രട്ടറി പി സി രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം സി ബി അബ്ദുൾ സമദ് അധ്യക്ഷനായി. വി ഉദയകുമാർ, മൃദുൽ മാരാത്ത്, പി ആർ രജീഷ്, പി എ അബ്ദുൾകരീം, പി എ അഷറഫ്, എ കെ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Related Posts