സ്ത്രീപീഡനത്തിനും ആഡംബര വിവാഹത്തിനുമെതിരെ എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

അഴീക്കോട്‌:

സ്ത്രീധനത്തിനും, ആഡംബര വിവാഹ ധൂർത്തിനും എതിരെ എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറിയേറ്റംഗം വി എ കൊച്ചുമൊയ്തീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേഖല വൈസ് പ്രസിഡണ്ട് ഗിരീഷ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സി കെ ശ്രീരാജ് മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, സഹജൻ ഏപ്പിള്ളി എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ ദാസ്, മാക്സിൻ എന്നിവർ നേതൃത്വം നൽകി.

Related Posts