എ ഐ വൈ എഫ് വലപ്പാട് മേഖല സമ്മേളനം.

എടമുട്ടം: വലപ്പാട് മേഖല സമ്മേളനം എടമുട്ടം സർദാർ മന്ദിരത്തിൽ എ. ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നിഖിൽദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി പി ഐ സെക്രട്ടറിയേറ്റ് അംഗം ശശിധരൻ പി കെ, എൽ സി സെക്രട്ടറി എ ജി സുബാഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, ജില്ല കമ്മിറ്റി അംഗം ടി വി ദിപു, മേഖല സെക്രട്ടറി കിഷോർ വാഴപ്പുള്ളി, എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി സെക്രട്ടറി നിഖിൽദാസ്, പ്രസിഡന്റ് മുബീഷ് പനക്കൽ, ജോ.സെക്രട്ടറി ശ്രുതികൃഷ്ണകുമാർ, വൈ.പ്രസിഡന്റ് ഷാനവാസ്‌, പി എസ് എന്നിവരെ തിരഞ്ഞെടുത്തു.

Related Posts