ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഒരു ലക്ഷം സന്ദേശങ്ങൾ നൽകി എ ഐ വൈ എഫ്.
അഴീക്കോട്:
ലക്ഷദ്വീപ് വിവാദ നടപടികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർക്ക് ഒരു ലക്ഷം വാട്സപ്പ് സന്ദേശങ്ങളാണ് എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി അയക്കുന്നത്. അഴീക്കോട് മേഖല തല ഉദ്ഘാടനം മണ്ഡലം സെക്രട്ടറി സി കെ ശ്രീരാജ് നിർവ്വഹിച്ചു. സിപിഐ കയ്പമംഗലം മണ്ഡലം കമ്മറ്റിയംഗം പി എച്ച് റാഫി മുഖ്യാഥിതിയായി. മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി വൈസ് പ്രസിഡണ്ട് ഗിരീഷ് സദാനന്ദൻ, കമ്മറ്റി അംഗം പി കെ ആഷിക്ക്, സുരേന്ദ്രൻ ദാസ് എന്നിവർ പങ്കെടുത്തു.