എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
കയ്പമംഗലം: മണ്ഡലത്തിലെ എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ എടത്തിരുത്തി സർദാർ സ്മാരകത്തിൽ വെച്ച് നടന്നു. തൃശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം സി കെ ശ്രീരാജ് ഉദ്ഘാടനം ചെയ്‌തു. ബി എ എം എസ് വിദ്യാർത്ഥിനി അഹല്യ സരസ്വതിക്കും സഹോദരി അനന്യ സരസ്വതിക്കും മെമ്പർഷിപ്പ് നൽകി. പ്രസിഡണ്ട് എം എസ് നിഖിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, എടത്തിരുത്തി മേഖല സെക്രട്ടറി ലിബീഷ് ബാബു എന്നിവർ സംസാരിച്ചു. മേഖല പ്രസിഡണ്ട് മൃദുൽ മാരാത്ത്, ടി ടി മീനുട്ടി, റിനീഷ്, നിധിൻ, സായൂജ് എന്നിവർ പങ്കെടുത്തു.