പാചക വാതക വില വർധനവിനെതിരെ എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പെരിങ്ങോട്ടുക്കര: പാചക വാതക വില വർധനവ് പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകര സെൻ്ററിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എ ഐ വൈ എഫ് നാട്ടിക മണ്ഡലം പ്രസിഡണ്ട് എം ജെ സജൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, താന്ന്യം വടക്ക് മേഖല പ്രസിഡണ്ട് സംഗീത മനോജ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജോഷ് ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. നാട്ടിക മണ്ഡലം കമ്മിറ്റി അംഗം സീമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കമ്മറ്റി അംഗം ഗുലാബ് ചന്ദ് നന്ദി രേഖപ്പെടുത്തി.

Related Posts