എ ഐ വൈ എഫ് നാട്ടിക മണ്ഡലം സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തൃപ്രയാർ: എ ഐ വൈ എഫ് നാട്ടിക മണ്ഡലം സമ്മേളനം പെരിങ്ങോട്ടുകര കെ പി പ്രഭാകരൻ സ്മാരകത്തിൽ നടന്നു. എ ഐ വൈ എഫ് നാട്ടിക മണ്ഡലം പ്രസിഡണ്ട് എം ജെ സജൽ കുമാർ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. എ ഐ വൈ എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ എ ഫൈസൽ, സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ശശീധരൻ, സജന പർവ്വിൻ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രകാശ് പള്ളത്ത്, ടി വി ദിപു തുടങ്ങിയവർ സംസാരിച്ചു.പുതിയ മണ്ഡലം സെക്രട്ടറിയായി വൈശാഖ് അന്തിക്കാടിനെയും, പ്രസിഡണ്ടായി എം.ജെ സജൽ കുമാറിനെയും തെരഞ്ഞെടുത്തു. രാഹുൽ പ്രകാശ് പ്രസീഡിയത്തിനു വേണ്ടി നന്ദി രേഖപ്പെടുത്തി.

Related Posts