യു പി യിലെ കർഷക കൂട്ടക്കൊലയിൽ നാട്ടികയിൽ എ ഐ വൈ എഫ് പ്രതിഷേധം സംഘടിപ്പിച്ചു

പെരിങ്ങോട്ടുകര : ഉത്തർപ്രദേശിലെ ലഖിംപൂരിൽ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി 8 പേർ മരിച്ച സംഭവത്തിൽ എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. അവകാശസമരങ്ങളെ ഇത്തരം കൊടും ക്രൂരത കൊണ്ട് അടിച്ചമർത്താനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീത് പൊതു ജനങ്ങൾ നൽകണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിക്ഷേധ സമരം നടന്നത് . പെരിങ്ങോട്ടുകരയിൽ നടന്ന പ്രതിഷേധത്തിന് എ ഐ വൈ എഫ് നാട്ടിക മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, മണ്ഡലം പ്രസിഡണ്ട് എം ജെ സജൽകുമാർ, ജില്ലാ കമ്മറ്റി അംഗം പ്രകാശ് പള്ളത്ത്, മണ്ഡലം കമ്മറ്റി അംഗങ്ങളായ മുബീഷ് പനക്കൽ, കെ ജെ യദു കൃഷ്ണ, നിഖിൽ ദാസ്, സ്വാഗത് കെ ബി, ഗുലാബ് ചന്ദ്, നിതിൻ ടി, ഷോബിൻ, ജിഹാസ് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജോഷ് ആനന്ദൻ, മണി, സീന കണ്ണൻ, കണ്ണൻ വലപ്പാട്, ഗോകുൽ കൃഷ്ണ വി പി തുടങ്ങിയവർ പങ്കെടുത്തു.

Related Posts