ദീപാവലി ദിനത്തിൽ പന്തം കൊളുത്തി എ ഐ വൈ എഫ് പ്രതിഷേധം
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് വലപ്പാട് മേഖലാ കമ്മിറ്റി എടമുട്ടം സെന്ററിൽ പന്തം കുളത്തി പ്രതിഷേധം നടത്തി എ ഐ വൈ എഫ് മേഖല പ്രസിഡണ്ട് മുബിഷ് പനയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമരം എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജനജീവിതം താറുമാറാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുഴുവൻ യുവാക്കളും ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങണമെന്ന് എ ഐ വൈ എഫ് മേഖല കമ്മിറ്റി ആഹ്വാനം ചെയ്തു.
സീന കണ്ണൻ നന്ദി രേഖപ്പെടുത്തി, കിഷോർ വാഴപ്പുള്ളി, കണ്ണൻ വലപ്പാട്, ശ്രുതി കൃഷ്‌ണകുമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.