ശ്രീനാരായണ ഗുരുവിൻ്റെ ദർശനത്തേ പോലും ബി ജെ പി ഭയക്കുകയാണ്; എ ഐ വൈ എഫ്
തൃപ്രയാർ: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാൻ നിശ്ചയിച്ച നിശ്ചല ദൃശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയും, കേരളത്തെ അവഗണിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ പോളീ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് എം ജെ സജൽകുമാർ അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ് അന്തിക്കാട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ നവോത്ഥാന മൂല്യങ്ങളെ തമസ്ക്കരിക്കുന്ന ബി ജെ പി ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളെ ഭയക്കുകയാണ് എന്ന് വൈശാഖ് അന്തിക്കാട് അഭിപ്രായപ്പെട്ടു. മണ്ഡലം സഹഭാരവാഹികളായ സൂരജ് കാരായി, ഷോബിൻ എൻ ജി, അനൂപ് കെ എസ്, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി വി എസ് നിരഞ്ജൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നിതിൻ ടി, സ്വാഗത് കെ ബി, വിവേക് ബാബു, മഹേഷ്, അജിത്ത്, ബാബു എ ബി, സൗരവ്വ് തുടങ്ങിയവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി അവിനാശ് നന്ദി രേഖപ്പെടുത്തി.