ഭഗത്സിംഗ് രക്തസാക്ഷി ദിനം ആചരിച്ച് എ ഐ വൈ എഫ് വലപ്പാട് മേഖല കമ്മറ്റി

വലപ്പാട്: എ ഐ വൈ എഫ് വലപ്പാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഭഗത്സിംഗ്, രാജഗുരു, സുഖദേവ് എന്നീ ധീര രക്തസാക്ഷികളെ അനുസ്മരിച്ച് നടത്തിയ സമ്മേളനം സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം എം സ്വർണലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷിസ്തൂപതിൽ പുഷ്പാർച്ചനയും,മുദ്രാവാക്യം വിളികളുമായി തുടങ്ങിയ ചടങ്ങിൽ എ ഐ വൈ എഫ് മണ്ഡലം കമ്മററി അംഗം അഡ്വ: യദുകൃഷ്ണ അദ്ധ്യക്ഷനായ ചടങ്ങിൽ ,എ ഐ വൈ എഫ് മേഖല പ്രസിഡണ്ട് മുബീഷ് പനക്കൽ സ്വാഗതം പറഞ്ഞു.
എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് സജൽകുമാർ , കിഷോർ വാഴപുള്ളി, എ ജി സുഭാഷ് ,രാജൻ പട്ടാട്ട്, ലാൽ കചില്ലം, കെ ആർ അശോകൻ, കെ എസ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സുചിന്ദ് പുല്ലാട്ട്, രജിൽ വിജയൻ, ശ്രുതി കൃഷ്ണകുമാർ, സ്മിത,സീനകണ്ണൻ, പി എസ് ഹരിദാസ്, കൃഷ്ണകുമാർ, ശ്രീമതി ത്യാഗരാജൻ, ജസ്ന സുമേഷ് എന്നിവർ പങ്കെടുത്തു.