അജിത് പവാറിന്റെ 1000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ആയിരം കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. മഹാരാഷ്ട്ര, ഡൽഹി, ഗോവ എന്നീ സംസ്ഥാനങ്ങളിലുള്ള സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. പഞ്ചസാര ഫാക്റ്ററിയും നരിമാൻ പോയിന്റിലെ നിർമൽ ടവറും ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഇതിൽ ഉൾപ്പെടുന്നതായാണ് വിവരം.
കഴിഞ്ഞമാസം അജിത് പവാറിന്റെ സഹോദരിയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 184 കോടി രൂപ കണ്ടെത്തിയിരുന്നു. അതേ തുടർന്നാണ് നടപടികൾ എന്നാണ് അധികൃതർ പറയുന്നത്.