അജിത്തിന്റെ 'വലിമൈ'; റിലീസ് 24ന്; കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ
അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഈ മാസം 24നാണ് സിനിമ തിയറ്ററുകളില്‍ എത്തുക. എച്ച് വിനോദാണ് സിനിമയുടെ സംവിധായകൻ. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. ഈ ചിത്രവുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
എച്ച് വിനോദിന്റെ ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രി റിലീസ് ബിസിനസിൽ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.