ആകാശ എയർ; ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു

മുംബൈ: ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ 'ആകാശ എയറിന്‍റെ' ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര. ഞായറാഴ്ച രാവിലെ 10.05 ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.25ന് വിമാനം അഹമ്മദാബാദിൽ ഇറങ്ങും. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് റൂട്ടുകളിൽ ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ വിമാനയാത്ര നൽകുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. മറ്റ് കമ്പനികളേക്കാൾ 10 ശതമാനം വരെ വിലക്കുറവിൽ ടിക്കറ്റുകൾ നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.

Related Posts