വിപുലീകരണ പദ്ധതികളുമായി ആകാശ എയർ; വലിയ നിയമനങ്ങൾ നടത്താനും പദ്ധതി

ദില്ലി: വിപുലീകരണത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയതും അതിവേഗം വളരുന്നതുമായ എയർലൈനായ ആകാശ എയർ. ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന ആകാശ എയറും വലിയ നിയമനങ്ങൾ നടത്താനും പദ്ധതിയിടുന്നുണ്ട്. ഈ സാമ്പത്തിക വർഷം നിലവിലെ തൊഴിലാളികളെ 1.5 മടങ്ങ് വർദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ നൂറിലധികം വിമാനങ്ങൾ വാങ്ങാനും ആലോചനയുണ്ട്. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ 46% ഓഹരിയുള്ള ആകാശ എയർ രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ കൂടിയാണ്. 

Related Posts