അക്ഷരമുറ്റത്ത് കരുതലായി മണപ്പുറം ഫൗണ്ടേഷൻ

തളിക്കുളം, ചാവക്കാട് മതിലകം, അന്തിക്കാട് ബ്ലോക്കുകളിലെ 22 ഗ്രാമപഞ്ചായത്തിലെ 100 വീതം 2200 നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി 1000 രൂപ വിലമതിക്കുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്തു.

തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ''അക്ഷരമുറ്റത്ത് കരുതലായി മണപ്പുറം ഫൗണ്ടേഷൻ'' നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങ് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ . ആർ . ബിന്ദു ഉദ്ഘാടനം ചെയ്തു . മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. തൃശൂർ എം.പി ടി എൻ പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. നാട്ടിക നിയോജകമണ്ഡലം എം.എൽ.എ സി സി മുകുന്ദൻ, കൈപ്പമംഗലം നിയോജകമണ്ഡലം എം.എൽ.എ ഇ ടി. ടൈസൺ മാസ്റ്റർ, ചലച്ചിത്ര താരം ലിയോണ ലിഷോയ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണകുമാർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താക്കലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ഏറിയാട് ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ തളിക്കുളം, ചാവക്കാട്, മതിലകം, അന്തിക്കാട് ബ്ലോക്കുകളിലെ 22 പഞ്ചായത്ത് പ്രസിഡണ്ടുമാരും സന്നിഹിതരായിരുന്നു.

മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി കൃതജ്ഞത രേഖപ്പെടുത്തി. മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗം ചീഫ് മാനേജർ ശില്പ ട്രീസ സെബാസ്റ്റ്യൻ, രേഷ്മ, അഖില, സഞ്ജയ്, ശരത്ത് ബാബു എന്നിവർ ഏകോപനം നടത്തി.

ഇരുപത്തിരണ്ട് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ അടക്കം നാലായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ രണ്ടായിരത്തി ഇരുന്നൂറോളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുക്കുകയും പഠനോപകരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

Related Posts