ബച്ചൻ പാണ്ഡെയിലെ കഥാപാത്രത്തിന് ഒരു പെയ്ൻ്റ് കടയിൽ ഉള്ളതിനേക്കാൾ ഷേഡുകൾ ഉണ്ടെന്ന് അക്ഷയ് കുമാർ
ആക്ഷൻ, കോമഡി, റൊമാൻസ്, ഡ്രാമ തുടങ്ങി എല്ലാവിധ ചേരുവകളും അടങ്ങിയ മാസ് എൻ്റർടെയ്നറാണ് പുതിയ ചിത്രം ബച്ചൻ പാണ്ഡെ എന്ന് ബോളിവുഡിലെ സൂപ്പർ താരം അക്ഷയ് കുമാർ. ചിത്രത്തിലെ തൻ്റെ കഥാപാത്രത്തിന് നിരവധി വ്യത്യസ്ത ഷേഡുകൾ ഉണ്ട്. ഒരുപക്ഷേ, ഒരു പെയ്ൻ്റ് കടയിൽ ഉള്ളതിനേക്കാൾ ഷേഡുകൾ ഉള്ള കഥാപാത്രമാണ് ബച്ചൻ പാണ്ഡെ എന്ന് ആക്ഷയ് തമാശമട്ടിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിദ്ധാർത്ഥ് നായകനായ തമിഴ് ചിത്രം ജിഗർതാണ്ഡയുടെ ഹിന്ദി റീമേക്കാണ് ബച്ചൻ പാണ്ഡെ. ചിത്രത്തിൻ്റെ ട്രെയ്ലർ ഫെബ്രുവരി 18-ന് പുറത്തിറങ്ങും.
ഫർഹാദ് സാംജിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. കൃതി സനോൺ നായികയാവുന്ന ചിത്രത്തിൽ ജാക്വിലിൻ ഫെർണാണ്ടസ്, സ്നേഹൽ ദാബി, അർഷാദ് വാർസി, പ്രതീക് ബാബർ, പങ്കജ് ത്രിപാഠി, അഭിമന്യു സിങ്ങ്, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരും മ്യഖ്യ വേഷങ്ങൾ ചെയ്യുന്നു. സാജിദ് നദിയാദ് വാല നിർമിക്കുന്ന ചിത്രം ഈ വർഷം മാർച്ചിലാണ് റിലീസ് ചെയ്യുന്നത്. 2020 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി ഉദ്ദേശിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം നീണ്ടു പോകുകയായിരുന്നു.