എ കെ ടി എ ചാഴൂർ യൂണിറ്റ് സമ്മേളനം നടന്നു.
ചാഴൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചാഴൂർ യൂണിറ്റ് സമ്മേളനം ആലപ്പാട് ജി എൽ പി എസ് സ്കൂൾ ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് സി എ ജോയി അദ്ധ്യക്ഷ വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം എ കെ ടി എ ജില്ലാ കമ്മറ്റിയംഗം ബിന്ദുജോസ് നിർവ്വഹിച്ചു. ഏരിയ പ്രസിഡണ്ട് പീതാംബരൻ, സീന സജീവ്, ബീന ജോൺസൻ, ബിന്ദു രഘു, ബിന്ദു രാജീവ്, വിജയലക്ഷ്മി, ബീന അജയ് ഘോഷ്, ഭൈമി സുരേഷ്, വിശ്വംഭരൻ, സുമ മനോജ് എന്നിവർ സംസാരിച്ചു. പ്രസിഡണ്ടായി ജോയ് സി എ യും, സെക്രട്ടറിയായി ബിന്ദു രഘുവിനേയും, ട്രഷറർ ആയി ബിന്ദു രാജീവനേയും യോഗം തെരഞ്ഞെടുത്തു.