ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ ഒരു മാസക്കാലമായി തയ്യൽ കടകൾ പൂട്ടി കിടക്കുകയാണ് .ഇതിന് പരിഹാരമായി കടകൾ ആഴ്ച്ചയിൽ രണ്ടു ദിവസം തുറന്ന് പ്രവർത്തിക്കുന്നതിനും,തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാദായം 240 രൂപയിൽ നിന്നും 600 രൂപയാക്കി വർദ്ധിപ്പിപ്പിക്കണം , സർക്കാർ പലിശരഹിത വായ്പ അനുവദിക്കുക , തയ്യൽക്കാർക്ക് ആശ്വാസ ധനസഹായം ആയിരം രൂപ ഗവൺമെൻറ് പ്രഖ്യാപിച്ചിട്ടുള്ളത് എത്രയും വേഗത്തിൽ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് തയ്യൽ കടയുടെ മുന്നിൽ നടത്തിയ സമരം ഏരിയ പ്രസിഡണ്ട് പീതാംബരൻ ഇയ്യാനി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം സി.എ ജോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭൈമിസുരേഷ്, ഭാരവാഹികളായ ബിന്ദുരാജീവ്, ബീന ജയൻ എന്നിവർ സംസാരിച്ചു.