ഡിസംബർ 24 മുതൽ 31 വരെ കഴിമ്പ്രം ബീച്ചിൽ 'ആല - ചേറ്റുവ മണപ്പുറം ബിച്ച് ഫെസ്റ്റിവൽ'

തൃശ്ശൂർ : ആല-ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉയർത്തിപ്പിടിച്ചു കൊണ്ട് 2022 ഡിസംബർ 24 മുതൽ 31 വരെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ആല - ചേറ്റുവ മണപ്പുറം ബിച്ച് ഫെസ്റ്റിവൽ സംഘാടക സമിതി രൂപികരണ യോഗം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖിന്റെ അദ്ധ്യക്ഷതയിൽ കഴിമ്പ്രം ബിച്ചിൽ സംഘടിപ്പിച്ചു. ഫെസ്റ്റിവെലിന്റെ സുഗമമായ നടത്തിപ്പിന്ന് 501 അംഗ ജനറൽ കമ്മിറ്റിയും 251 അംഗ എക്സ്ക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സംഘാടക സമിതി യോഗത്തിൽ പൊതുപ്രവർത്തകരായ വി.ആർ ബാബു, ഇ കെ തോമസ് മാസ്റ്റർ, കെ വി മോഹനൻ മാസ്റ്റർ, എൻ കെ ഭിതിഹരൻ, എ ജി സുഭാഷ്, സുഭാക്ഷിണി ടീച്ചർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഷിനിത ആഷിഖ് (ചെയർ പേഴ്സൺ) പി എസ് ഷജിത്ത് (ജനറൽ കൺവീനർ ) എൻ പി രാജൻ (ട്രഷറർ) ഇ കെ തോമസ് മാസ്റ്റർ (വർക്കിംങ് ചെയർമാൻ) എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുക .

Related Posts