ഹാന്‍റ് പമ്പിൽ വെള്ളത്തിന് പകരം മദ്യം; ഞെട്ടി പൊലീസ്
ഗുണ: വെള്ളം നൽകുന്ന ഹാൻഡ് പമ്പുകൾ ഗ്രാമങ്ങളിൽ ഒരു സാധാരണമാണ്. എന്നാൽ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാൻപുര ഗ്രാമത്തിൽ പൊലീസ് കണ്ടെത്തിയ ഹാൻഡ് പമ്പിൽ വെള്ളത്തിന് പകരം വന്നത് മദ്യം. വൻ വ്യാജമദ്യ റാക്കറ്റിനെയാണ് പൊലീസ് പിടികൂടിയത്. മദ്യം നിറച്ച 8 ഡ്രമ്മുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലും വയലിലെ കാലിത്തീറ്റയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലും പരിശോധനയ്ക്കിടെ കണ്ടെത്തി. "മണ്ണിനടിയിൽ ഒളിപ്പിച്ച മദ്യത്തിന്‍റെ ഡ്രമ്മുകൾ ഘടിപ്പിച്ച ഹാൻഡ് പമ്പും പൊലീസ് കണ്ടെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ അത് പമ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ, മറ്റേ അറ്റത്ത് നിന്ന് മദ്യം പുറത്തുവരാൻ തുടങ്ങി", ഗുണ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ വിശദീകരിച്ചു.