കൊവിഡ് ഭേദപ്പെട്ടതിനു പിന്നാലെ ഹൃദ്രോഗം; അൽഫോൻസോ ഡേവീസ് വിശ്രമത്തിലാണ്

ബയേൺ മ്യൂണിക്കിന്റെ കനേഡിയൻ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവീസ് മാസങ്ങളോളം ഫുട്ബോൾ കളിയിൽനിന്നും വിട്ടുനിൽക്കും.

അൽഫോൻസോ ഡേവീസ് അടക്കം 9 പേർക്കാണ് ബയേണിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 പേരും നെഗറ്റീവായി ടീമിനൊപ്പം ചേർന്നു. എന്നാൽ, ഡേവീസ്ന് കൊവിഡാനന്തര ഹൃദ്രോഗം ബാധിച്ചതിനാൽ, ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഡേവീസ് ഇപ്പോൾ വിശ്രമത്തിലാണ്. വരുന്ന മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഡേവീസ് കളിക്കില്ലെന്ന് കാനഡ ഫുട്ബോൾ അറിയിച്ചു. കോൺകാഫ് മേഖലയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ കാനഡ.

Related Posts