തിരഞ്ഞെടുപ്പില്‍ 3 പാർട്ടികളും സീറ്റ് വാഗ്‍ദാനം ചെയ്‍തു; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി
ബാംഗ്ലൂർ: 'കാന്താര' എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ഋഷഭ് ഷെട്ടി. സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെ ഈ ചിത്രം അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രീക്വൽ ഒരുങ്ങുന്നതിനിടെ മറ്റൊരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ല. സമൂഹത്തിലെ മാറ്റം എന്നും രാഷ്ട്രീയത്തില്‍ നിന്നാകണമെന്ന് ഇല്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും നടൻ മറുപടി നൽകി. മൂന്ന് പാർട്ടികളും തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്‍തുവെന്ന് ഷെട്ടി പറഞ്ഞു.