അഖിലേന്ത്യാ കിസാൻസഭ നാട്ടിക പഞ്ചായത്ത് കൺവൻഷൻ നടത്തി.

തൃപ്രയാർ: അഖിലേന്ത്യാ കിസാൻസഭ നാട്ടിക പഞ്ചായത്ത് കൺവൻഷൻ 2021 നവംബർ 13 ശനിയാഴ്ച തൃപ്രയാർ സുവർണ കോളേജിൽ നടന്നു. കിസാൻസഭ നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ വിജയരാഘവൻ അധ്യക്ഷത വഹിച്ച സമ്മേളനം എ ഐ കെ എസ് തൃശ്ശൂർ ജില്ല പ്രസിഡണ്ട് കെ കെ രാജേന്ദ്രബാബു ഉൽഘാടനം ചെയ്തു. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി എം സ്വർണലത ടീച്ചർ, കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് വി ആർ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം ഇ എൻ ആർ കൃഷ്ണൻ, സി പി ഐ നാട്ടിക എൽ സി സെക്രട്ടറി വി വി പ്രദീപ്‌, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബിജോഷ് ആനന്ദൻ, എ ഐ ടി യു സി നേതാവ് മണി നാട്ടിക തുടങ്ങിയവർ പങ്കെടുത്തു. കർഷക വിരുദ്ധ നിയമങ്ങൾ ഉടൻ പിൻവലിച്ച് കേന്ദ്ര സർക്കാർ കർഷക ജനതയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. കിസാൻസഭ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ എൻ എ പി സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രതാപൻ ടി എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി ആർ പ്രഭ നന്ദി രേഖപ്പെടുത്തി.

Related Posts