വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി റവ. ഫാ: ബാബു അപ്പാടന് ആദരവുമായി അഖിലേന്ത്യ കിസാൻ സഭ വലപ്പാട് പഞ്ചായത്ത് കമ്മിറ്റി

വലപ്പാട്: അഖിലേന്ത്യ കിസാൻ സഭ വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി റവ. ഫാ: ബാബു അപ്പാടനെ ആദരിച്ചു. കിസാൻ സഭ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കുട്ടൻ മാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കിസാൻ സഭ ജില്ലാ പ്രസിഡണ്ട് രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, കിസാൻ സഭ പഞ്ചായത്ത് കമ്മിറ്റി അംഗം മേരി ടീച്ചർ കൈക്കാരൻ, ജോസ് ആലപ്പാടൻ, പോൾ ചാലിശ്ശേരി, നളിനി ബാലകൃഷ്ണൻ, കണ്ണൻ വലപ്പാട്, സീനകണ്ണൻ, മുബീഷ് പനയ്ക്കൽ, കൃഷ്ണൻ കല്ലറയ്ക്കൽ, സുഗന്ധി ഉല്ലാസ്, ബാബു മേൽ വീട്ടിൽ, ലാൽ കച്ചില്ലം, രാജൻ പട്ടാട്ട് എന്നിവർ പങ്കെടുത്തു. കിസാൻ സഭ വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് സചിന്ദ് പുല്ലാട്ട് സ്വാഗതവും, കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് വി ആർ മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പച്ചക്കറിതൈകളും കൃഷി ആവശ്യത്തിനായി വളം വിത്ത് എന്നിവയുടെ വിതരണവും നടന്നു.