അഖിലേന്ത്യാ ട്രാൻസ്‌മെൻസ് ക്രിക്കറ്റ് ടൂർണമെന്റ്; കേരളത്തിന് വിജയം; ടീമിലെ ഓൾറൗണ്ടരെ ആദരിച്ചു

പഞ്ചാബിൽ നടന്ന അഖിലേന്ത്യാ ട്രാൻസ്‌മെൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം വിന്നേഴ്സ് ആയി. കേരള ടീമിലെ ഓൾറൗണ്ടർ ആയ തളിക്കുളം സ്വദേശി വിനു സിദ്ധാർത്തിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ പൊന്നാടയും ട്രോഫിയും നൽകി ആദരിച്ചു. ചടങ്ങിൽ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വേലായുധൻ മയൂർ, റിനേഷ് പട്ടാലി, രാജു കാര്യാട്ട്, പഞ്ചായത്ത് മെമ്പർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.