കൊച്ചിൻ ചാനൽ കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ ഓൾ കേരള മെഹന്തി മത്സരം; ജില്ലാടിസ്ഥാനത്തിൽ

കൊച്ചിൻ ചാനൽ കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ ഓൾ കേരള മെഹന്തി മത്സരത്തിന്റെയും തുടർന്ന് നടക്കുന്ന മെഗാ ഷോയുടെയും ലോഗോ പ്രകാശനം ദുബൈ ആസാ ഗ്രൂപ്പ് എം ഡിയും, സി പി ട്രസ്റ്റ് ചെയർമാനുമായ സി പി സാലിഹ് നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷൗക്കത്ത് ശാന്തിപുരത്ത്, അനിൽ പുളിക്കൽ , ഗൾഫ്പാർക്ക് ബാബു, ഷെമീർ എളേടത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൊച്ചിൻ ചാനൽ കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓൾ കേരള മെഹന്തി മത്സരം ജില്ലാടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. തൃശൂർ ജില്ലയുടെ മത്സരം മെയ് 18 വ്യാഴാഴ്ച തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മെയ് 15ന് മുൻമ്പായി 9037607750, 9400230311 ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Related Posts