ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ആലപ്പാട് യൂണിറ്റ് സമ്മേളനം നടന്നു.
ആലപ്പാട്: എ കെ ടി എ ആലപ്പാട് യൂണിറ്റ് സമ്മേളനം ജി എൽ പി സ്കൂളിൽ ചേർന്നു. യൂണിറ്റ് പ്രസിഡണ്ട് അംബിക ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ കമ്മറ്റിയംഗം ബിന്ദുജോസ് നിർവ്വഹിച്ചു. ഏരിയ പ്രസിഡണ്ട് പീതാംബരൻ ഇയ്യാനി, ബിന്ദു ഭുവനദാസ്, ബിന്ദു രാജീവ്, ഭൈമി സുരേഷ്, സി ആർ വിശ്വംഭരൻ, ഷക്കീല ലത്തീഫ്, ജിജി തിലകൻ, ബിന്ദു ബൈജു, അനു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ, പ്രസിഡണ്ട് - അംബിക ജയപ്രകാശ്, സെക്രട്ടറി - ബിന്ദു ഭുവനദാസ്, ട്രഷറർ ആയി ബിന്ദു രാജീവിനെയും തെരഞ്ഞെടുത്തു.