ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലി നടത്തി
അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 39 ഏരിയാ കമ്മിറ്റികളിൽ നിന്നും നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മെയ് ദിന റാലി നടത്തി. വലപ്പാട് കഴിമ്പ്രം വിജയൻ സ്മാരക ഹാളിൽ നിന്നും ആരംഭിച്ച റാലി തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്ര ഹാളിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി എം കെ പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖാദർ എടവിലങ്ങ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം പുഷ്പ കുമാരി, അമ്മിണി കുമാരൻ, ജലജ അരവിന്ദൻ, ലിജി നിഥിൻ, കെ എ ജോസ്, ജോസ് തേറാട്ടിൽ, ഇ കെ നന്ദനൻ, വിജയകൃഷ്ണൻ കപ്യാരത്ത്, ഷൈല ജോയ് എന്നിവർ സംസാരിച്ചു. സുനിൽ കുമാർ, പി എം രജനി, ബിന്ദു ഷാജി, ഷമ്മി ശിവദാസ്, പീതാംബരൻ ഇയ്യാനിഎന്നിവർ റാലിക്ക് നേതൃത്വം നൽകി.