മൂന്ന് സഹോദരിമാരും ഒരേസമയം സ്നേഹിച്ചത് ഒരാളെ; ഒടുവിൽ മൂവരെയും വിവാഹം കഴിച്ച് യുവാവ്

കെനിയ: കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരും ഞെട്ടും. കാരണം ഇവർ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെയാണ്. മൂവരെയും ഒരേ സമയം സ്നേഹിക്കാനുള്ള വലിയ മനസ് കാമുകനും കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ചാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ കേട്ടാണ് ഇന്റർനെറ്റ് ഞെട്ടിയിരിക്കുന്നത്. ഈ മൂന്ന് സഹോദരിമാരും ഒരു ക്വയർ ബാൻഡിലെ ഗായകരാണ്. ഒരു ക്വയർ ഇവന്‍റിനിടെയാണ് അവർ സ്റ്റീവോ എന്ന യുവാവിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തത്. സ്റ്റീവോയെ ആദ്യമായി കണ്ട കേറ്റ് ആണ് മറ്റ് സഹോദരിമാർക്ക് കൂടി ഇയാളെ പരിചയപ്പെടുത്തി കൊടുത്തത്. സ്റ്റീവോയ്ക്ക് ഒരേ സമയം മൂന്ന് സഹോദരിമാരെയും ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല അവരുടെ പ്രണയകഥയുടെ ഹൈലൈറ്റ്. മൂന്ന് സഹോദരിമാരും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും അവരുടെ ഭർത്താവാകാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതിന് ശേഷം മൂവരും ഒരു വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. മൂന്ന് പേരുമായും ഒന്നിച്ച് ജീവിക്കാൻ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും തന്‍റെ മൂന്ന് ഭാര്യമാരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു പ്രവർത്തിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നുമാണ് സ്റ്റീവോ പറയുന്നത്. തിങ്കളാഴ്ച മേരിക്കും ചൊവ്വാഴ്ച കേറ്റിനും ബുധനാഴ്ച ഈവയ്ക്കുമാണ് സ്റ്റീവോ നീക്കി വച്ചിട്ടുള്ളത്. ഈ ടൈംടേബിൾ കൃത്യമായി പാലിക്കണമെന്ന് ഭാര്യമാർക്കും നിർബന്ധമുണ്ട്. സ്റ്റീവോയുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നിരുന്നാലും, തന്‍റെ മൂന്ന് ഭാര്യമാരുമായുള്ള ജീവിതത്തിൽ താൻ സംതൃപ്തനാണെന്ന് സ്റ്റീവോ പറയുന്നത്.

Related Posts