അല്ലിയും സോറോയും; മനോഹരമായ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ
സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ രണ്ട് പേരുകളാണ് അല്ലിയും സോറോയും. നടൻ പൃഥ്വിരാജിൻ്റെ മകളും മല്ലിക സുകുമാരൻ്റെ പേരക്കുട്ടിയുമാണ് അല്ലി. സോറോ ആകട്ടെ അല്ലിയുടെ പ്രിയപ്പെട്ട വളർത്തു നായയും.
ലോക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് കടന്നുവന്ന സോറോയുടെ വിശേഷങ്ങൾ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തിൽപ്പെട്ട ഏറെ ഇണക്കമുള്ള വളർത്തുനായയാണ് സോറോ. അല്ലിയും സോറോയും സഹോദരങ്ങളെ പോലെയാണെന്ന് നേരത്തേ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.
സാറ്റർഡേ ഷെനാനിഗൻസ് എന്ന അടിക്കുറിപ്പോടെ സുപ്രിയാ മേനോൻ ഷെയർ ചെയ്ത അല്ലിയുടെയും സോറോയുടെയും മനോഹരമായ ചിത്രമാണ് ഇന്ന് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമായത്. കുടുംബത്തിലെ ഒരംഗത്തെപ്പോലെ പരിചരിച്ച് വളർത്തുന്ന സോറോ അല്ലിയുടെ മടിയിൽ തല ചായ്ച്ച് നിൽക്കുന്നതും കുഞ്ഞ് സ്നേഹപൂർവം അതിനെ തലോടുന്നതുമായ ഫോട്ടോയാണ് സുപ്രിയ പങ്കുവെച്ചത്.