അല്ലു അര്‍ജുന്‍ ഇന്ന് കേരളത്തില്‍; പുഷ്പ എത്തുന്നു ഡിസംബർ 17ന്
250 കോടി ബജററ്റിൽ സുകുമാര്‍ സംവിധാനം ചെയ്ത്, അല്ലു അര്‍ജുന്‍ നായകനായ ചിത്രം 'പുഷ്പ' ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഡിസംബര്‍ ആറിന് റിലീസ് ചെയ്തിരുന്നു. .ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദും, കള്ളക്കടത്തുകാരനായ് അല്ലു അര്‍ജുനും എത്തുന്നു. സിനിമ തീയറ്ററില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ന് അല്ലു അര്‍ജുന്‍ പുഷ്പയുടെ പ്രൊമോഷൻ്റെ ഭാഗമായി കേരളത്തില്‍ എത്തും. പ്രസ് മീറ്റിനായി ആണ് എത്തുന്നത്.
തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിൻ്റെ യും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. പോളണ്ട് സ്വദേശി മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.
ദേവിശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ ചെയ്യുന്നു. ചിത്രസംയോജനം കാര്‍ത്തിക് ശ്രീനിവാസ്. പീറ്റര്‍ ഹെയ്നും, രാം ലക്ഷമണുമാണ് ചിത്രത്തിൻ്റെ ഫൈറ്റ് മാസ്റ്റേഴ്സ്.