മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പെരിങ്ങോട്ടുകര ആൽഫ ക്ലബ്ബ് .
പെരിങ്ങോട്ടുകര :
ആൽഫ ക്ലബ്ബ് എം.ജി റോഡ് കിഴക്കുംമുറിയുടെ നേതൃത്വത്തിൽ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി .
മഹാത്മ ഗാന്ധി റോഡിലെ മെയിൻ റോഡിന്റെ കിഴക്കോട്ടുള്ള കാന ശുദ്ധീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .
ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ട്രഷറർ ജിൽബിൻ ജോണി, നിതുൽ ജോസഫ്, ബൈജു മാങ്ങൻ, രതീന്ദ്രൻ പള്ളത്തി, ആഗസ്ത്യ ജെയിംസ്, ലിജോ മാങ്ങൻ, റിച്ചാർഡ് ഫ്രാൻസിസ്, ജോയൽ ടോണി, ഷാജു സി.എസ് എന്നിവർ നേതൃത്വം നൽകി.