അന്തിക്കാട് കെ ജി എം എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
അന്തിക്കാട്: അന്തിക്കാട് കെ ജി എം എൽ പി സ്കൂളിൽ 1985 - 1988 ബാച്ചിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ 33 വർഷങ്ങൾക്കു ശേഷം ഒത്തുകൂടി. ചടങ്ങിൽ 38 പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. അധ്യാപകരെയും സഹപാഠികളായിരുന്ന വി എസ് ഷിവിൻ, ജോസഫ് എന്നിവരെയും ചടങ്ങിൽ അനുസ്മരിച്ചു.
പ്രസിഡണ്ടായി എ കെ അഭിലാഷിനെയും സെക്രട്ടറിയായി അബ്‌ദുൾ ലത്തീഫിനെയും ട്രഷറർ ആയി ശ്രീകുമാറിനെയും തെരഞ്ഞെടുത്തു. അബ്‌ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് എ കെ അഭിലാഷ്, സതീശൻ, നിത പണ്ടാരൻ, രാജീവ്, സുധീഷ്, ബിജു പുളിക്കൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ശ്രീജിത്ത് തണ്ടിയേക്കൽ സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.