വിസ്മയിപ്പിച്ച് മെസ്സിയും അൽവാരസും, എതിരില്ലാത്ത 3 ഗോൾ ജയം;അർജന്റീന ഫൈനലിൽ
ദോഹ: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ. മിശ്ശിഹായ്ക്ക് ലോകാകിരീടത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം. 34-ആം മിനുട്ടിൽ പെനൽറ്റിയിലൂടെ മെസ്സി ആദ്യ ഗോൾ നേടിയപ്പോൾ. ലോങ്ങ് റണ്ണിലൂടെ 39-ആം മിനുട്ടിലും, മെസ്സി നൽകിയ പാസ്സിലൂടെ 69-ആം മിനുട്ടിലും അൽവാരസ് ഗോൾ നേടി വിജയം ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസ്-മൊറൊക്കോ മത്സരത്തിലെ വിജയിയെ അർജന്റീന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ നേരിടും.